Friday, May 15, 2015

ഈ പംക്തിയിലെ ആദ്യ ഗാനം ഇതാ..

ജോണ്‍സണ്‍ ഈണം പകര്‍ന്ന ഗാനങ്ങളില്‍ പ്രഥമഗണനീയമായ ഒരെണ്ണം "മോഹം കൊണ്ടു ഞാന്‍".. 1983 ഇല്‍ പുറത്തിറങ്ങിയ "ശേഷം കാഴ്ചയില്‍" എന്ന ചിത്രത്തിലേതാണ്‌ ഈ ഗാനം.. എസ്.ജാനകിയുടെ അയത്നലളിതമായ ആലാപനം

ഗാനം - മോഹം കൊണ്ടു ഞാന്‍
ചിത്രം - ശേഷം കാഴ്ചയില്‍(1983)
സംവിധാനം - ബാലചന്ദ്രമേനോന്‍
രചന - കൊന്നിയൂര്‍ ഭാസ്
സംഗീതം - ജോണ്‍സണ്‍
തിരശ്ശീലയില്‍ - മേനക, മാസ്റ്റര്‍ സുജിത്

പ്രമദവനത്തിന്റേയും വാര്‍മുകിലേ എന്ന ഗാനങ്ങളുടെ അതേ സ്വര ഘടന - ചലനാട്ട/ജോഗ്

എസ് ജാനകിയുടെ ഗാനം ഇതാ...
https://www.youtube.com/watch?v=TlW8A1cp9i4

ഈ ഗാനം ജയചന്ദ്രനും ആലപിച്ചിട്ടുണ്ട്...
https://www.youtube.com/watch?v=95ukt_0zo14

പുതു തലമുറയില്‍ പെട്ട ഒരു ബാന്ഡിന്റെ ആവിഷ്കാരമിതാ -  മനോഹരം തന്നെ.
https://www.youtube.com/watch?v=SH26IRYD-WI

Tags: Moham Kondu Njan, Sesham Kazhchayil, Johnson, Malayalam Song, Gaanatharangini, Jayachandran, S.Janaki

Friday, May 8, 2015

ആമുഖം

എല്ലാ ഗാനാസ്വാദകര്‍ക്കും പ്രണാമം

വെറുതെയിരിക്കുമ്പോള്‍ തോന്നിയ ഒരു വിചാരം - എനിക്കിഷ്ടമുള്ള ഒരു പാടു ഗാനങ്ങള്‍, അവയെ സമാന ആസ്വാദകരുമായ് പങ്കു വയ്ക്കുക...

ഓര്‍മ്മകളില്‍ വസന്തം വിരിയിച്ചു പോയ ഒരു പിടി നല്ല ഗാനങ്ങളെ (വിശിഷ്യാ മലയാളം - തമിഴ്) തിരികെ കൊണ്ടു വരിക - ഒപ്പം തന്നെ അതോടൊപ്പം പ്രവര്‍ത്തിച്ച ഗായകരേയും സംഗീത സംവിധായകരേയും ..

ഇവിടെ പങ്കു വയ്ക്കുന്ന ഗാനങ്ങള്‍ നിങ്ങള്‍ക്കിഷ്ടമായെങ്കില്, സദയം അവ അറിയിക്കുക...

എന്ന് സ്വന്തം - ഗാനതരംഗിണി..

Labels - Gaanatharangini, Malayalam Songs, Tamil Songs